കൈക്കുലി നല്‍കാത്തതിന് യാത്രക്കാരിയുടെ കൈ തല്ലിയൊടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു

Posted on: May 11, 2015 10:08 pm | Last updated: May 11, 2015 at 10:08 pm

e4aada6d-36d2-4706-a0f5-8b6639eae454wallpaper1-8BuwSന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് ചോദ്യം ചെയ്തതിന് ഡല്‍ഹിയില്‍ യുവതിയുടെ കൈ തല്ലിയൊടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിഗ്‌നല്‍ തെറ്റിച്ചതിന് കൈക്കൂലി ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് സ്‌കൂട്ടര്‍ യാത്രികയെ പൊലീസുകാരന്‍ ആക്രമിച്ചത്. റെഡ് സിഗ്‌നല്‍ തെറ്റിച്ച് യാത്ര ചെയ്ത യുവതിയോട് നിയമം ലംഘിച്ചതിന് കേസെടുക്കാതിരിക്കാന്‍ പൊലീസുദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല. കൈക്കൂലി ചോദിച്ചതിനെ ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസുദ്യോഗസ്ഥന്‍ കൈയിലുണ്ടായിരുന്ന ഇഷ്ടിക ഉപയോഗിച്ച് യാത്രികയെ ആക്രമിച്ചു. മകളും മറ്റ് യാത്രികരും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥന്റെ പരാക്രമണം. ഡല്‍ഹി ഗോള്‍ഫ് ലിങ്ക് റോഡിലാണ് യുവതി അക്രമിക്കപ്പെട്ടത്. വഴിയാത്രികനായ കരണ്‍കാന്ത് എന്നയാള്‍ മൈബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ആക്രമണം നടത്തിയ പൊലീസുദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.വീഡിയോ കാണാം……….

.