സ്‌പെയിനില്‍ സൈനിക വിമാനം തകര്‍ന്ന് പത്ത് മരണം

Posted on: May 9, 2015 6:55 pm | Last updated: May 10, 2015 at 12:01 pm

spain flightമാഡ്രിഡ്: സ്‌പെയിനില്‍ സൈനിക യാത്രാ വിമാനം തകര്‍ന്നുവീണ് പത്ത് പേര്‍ മരിച്ചു. സെവിലി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. പരീക്ഷണ പറക്കലിനിടെയാണ് എയര്‍ബസ് എ 400 എം വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നുവീണതെന്ന് സ്‌പെയിന്‍ വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് സെവിലി വിമാനത്താവളം വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്.