മലാലയെ ആക്രമിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Posted on: April 30, 2015 3:56 pm | Last updated: April 30, 2015 at 3:56 pm
SHARE

MALALA NEWഇസ്ലാമാബാദ്: നൊബേല്‍ സമ്മ.ാന ജേതാവ് മലാലാ യൂസുഫ് സായിയെ ആക്രമിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പത്ത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 2012ലാണ് മലാലക്ക് നേരെ ആക്രമണമുണ്ടായത്. പ്രതികളെ 2014ല്‍ അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയരാക്കുകയായിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലക്ക് നേരെ 14ാം വയസ്സിലാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ തഹരീക്കെ താലിബാന്‍ പ്രവര്‍ത്തകന്‍ മലാലക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെറ്റിയിലാണ് വെടിയുണ്ട തറച്ചത്. തുടര്‍ന്ന് ബ്രിട്ടനില്‍ വിദഗ്ധ ചികിത്സയിലൂടെയാണ് മലാലയുടെ ജീവന്‍ രക്ഷിക്കാനായത്.

പാക്കിസ്ഥാനില്‍ 25 വര്‍ഷമാണ് ജീവപര്യന്തം തടവിന്റെ കാലാവധി.