കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു

Posted on: April 28, 2015 5:05 am | Last updated: April 28, 2015 at 12:05 am

അമൃതസര്‍: പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. ഭാരതീയ കീസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങ ളില്‍ വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞു. മഴക്കെടുതില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സമരം സംഘടിപ്പിച്ചത്.
ജലഹാദര്‍- അമൃതര്‍സര്‍ പാതയില്‍ മണിക്കൂറുകളോളം റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമൃതലെര്‍ മെയില്‍, നഗല്‍ഡാം- അമൃതസര്‍ എക്‌സ്പ്രസ്, ന്യഡല്‍ഹി- അമൃതസര്‍ സുവര്‍ണ ശതാബ്ദി എക്‌സ്പ്രസ്, എന്നി ടെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാറിനുള്ള കര്‍ഷകരുടെ താക്കീതാണെന്ന് കര്‍ഷക നേതാവ് പ്രകാശ് പറഞ്ഞു.