മദ്യപിച്ച് മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി

Posted on: April 27, 2015 8:49 am | Last updated: April 28, 2015 at 1:08 am

murderപാലക്കാട്: ഒറ്റപ്പാലം കണ്ണിയമ്പുറത്ത് മദ്യപിച്ച് മര്‍ദ്ദിച്ചത് ചോദ്യംചെയ്ത രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരാള്‍ക്കു പരുക്കേറ്റു. പനമണ്ണ സൗത്ത് സ്വദേശികളായ ഒറവില്‍വീട്ടില്‍ ഗോപാല്‍ ശങ്കര്‍ (അജി 28), കിഴക്കീട്ടില്‍വീട്ടില്‍ സുമേഷ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. കായംകാട്ടില്‍ ഉണ്ണികൃഷ്ണനു (51) പരുക്കേറ്റു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

പ്രദേശത്തെ ഉല്‍സവവുമായി ബന്ധപ്പെട്ട് ഒരു സംഘം മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇവര്‍ ഉണ്ണികൃഷ്ണന്റെ വര്‍ക്‌ഷോപ്പില്‍ കയറിയും മദ്യപിച്ചിരുന്നു. ഇതു ചോദ്യം ചെയ്തതോടെ സംഘം ഉണ്ണികൃഷ്ണനെ മര്‍ദിച്ചു. മര്‍ദ്ദനം ചോദിക്കാനെത്തിയതാണ് സുമേഷും ഗോപാല്‍ശങ്കറും എന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.