മത്സരത്തിനിടെ പരുക്കേറ്റ ബംഗാളി ക്രിക്കറ്റ് താരം മരിച്ചു

Posted on: April 20, 2015 3:24 pm | Last updated: April 20, 2015 at 3:24 pm

bangali cricketter dies

കൊല്‍ക്കത്ത: കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ ബംഗാളി ക്രിക്കറ്റ് താരം മരിച്ചു. ഈസ്റ്റ് ബംഗാള്‍ ക്ലബ് താരമായിരുന്ന അംഗിത് കേഷ്‌രി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാള്‍ ക്ലബും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള മത്സരത്തിനിടെ ക്യാച്ച് എടുക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേഷ്‌രി ഇന്ന് രാവിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

ഈസ്റ്റ് ബംഗാള്‍ ക്ലബ് ടീം അണ്ടര്‍ 19 ക്യാപ്റ്റനായിരുന്നു കേഷ്‌രി. താരത്തിന്റെ മരണത്തെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ ക്ലബിന്റെ ഇന്നത്തെ മത്സരം മാറ്റിവെച്ചു.