നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് സീതാറാം യെച്ചൂരി

Posted on: April 17, 2015 6:49 pm | Last updated: April 17, 2015 at 10:57 pm

Senior communist leader Sitaram Yechury wipes his face during an anti-nuclear deal rally in New Delhiവിശാഖപട്ടണം: പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചതായി കോണ്‍ഗ്രസില്‍ വിലയിരുത്തപ്പെട്ടുവെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാഷ്ട്രീയ സമീപനങ്ങളിലും നയങ്ങള്‍ നടപ്പാക്കുന്നതിലും വീഴചകള്‍ സംഭവിച്ചുവെന്ന് വിശാഖപട്ടണത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വീഴ്ചകള്‍ പരിഹരിക്കുന്നതിനാണ് പാര്‍ട്ടി പ്ലീനം വിളിച്ചുചേര്‍ത്തത്. വിമര്‍ശനങ്ങള്‍ ഉണ്ടാുകുമ്പോഴേ അത് തിരുത്താന്‍ കഴിയുകയുള്ളൂ. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന കാര്യത്തില്‍ നാടകീയത ഉണ്ടാകില്ലെന്നും യെച്ചൂരി വിശദീകരിച്ചു. സി പി എമ്മില്‍ കുടുംബവാഴ്ചയില്ല. പാര്‍ലിമെന്ററി നേതാവ് ജനറല്‍ സെക്രട്ടറിയാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.