അഗ്നി മൂന്ന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: April 16, 2015 1:46 pm | Last updated: April 17, 2015 at 10:56 pm

agni 3ഭുവനേശ്വര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. രാവിലെ 9.55ന് ഭുവനേശ്വറില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ഭദ്രക് ജില്ലയിലെ ദംര തീരത്തു നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.

1.5 ടണ്‍ പോര്‍മുന വഹിച്ചു കൊണ്ടുള്ള മിസൈലിന്റെ മൂന്നാമത് പരീക്ഷണമാണ് വ്യാഴാഴ്ച നടന്നത്. 2013 ഡിസംബര്‍ 23 നടന്ന മുന്‍ പരീക്ഷണം വിജയമായിരുന്നു. ഡി ആര്‍ ഡി ഒ വികസിപ്പിച്ച അഗ്‌നി മൂന്ന് 2011 ജൂണിലാണ് കരസേനക്ക് കൈമാറിയത്.