ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഐ(എം)

Posted on: April 9, 2015 6:53 pm | Last updated: April 10, 2015 at 12:04 am

cpim-flagതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഐ(എം). സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാകുന്നതാണ് സരിതയുടെ കത്ത്. സോളാര്‍ പദ്ധതി നടപ്പിലാക്കുവാന്‍ മന്ത്രിമാരും എംഎല്‍എമാരും നടത്തിയ പീഡനങ്ങളാണ് കത്തിലൂടെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്ത് ഭരണം നിശ്ചലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.