എസ് എസ് എഫ് ഗ്രാമസഞ്ചാരം 11, 12, 23 തീയതികളില്‍

Posted on: April 7, 2015 10:40 am | Last updated: April 7, 2015 at 10:40 am

പാലക്കാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നയിക്കുന്ന ഗ്രാമസഞ്ചാരയാത്രക്ക് 11,12,23 തീയതികളില്‍ ജില്ലയില്‍ 49 സെക്ടര്‍ കേന്ദ്രങ്ങളില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കും.
സംസ്ഥാന നേതാക്കളോടൊപ്പം ജില്ലാ ഭാരവാഹികളും അനുഗമിക്കും. സെക്ടര്‍ കേന്ദ്രങ്ങളില്‍ മെമ്പര്‍ഷിപ്പെടുത്ത മുഴുവന്‍ പ്രവര്‍ത്തകരും ഒത്ത് ചേര്‍ന്ന് വമ്പിച്ച സ്വീകരണമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന സെക്ടര്‍ പ്രസിഡന്റ്, സെക്രട്ടറിമാരുടെ പടയൊരുക്കം സംഗമത്തില്‍ യാത്രയുടെ പ്രോഗ്രാമുകള്‍ക്ക് അന്തിമരൂപം കൈമാറി. സഞ്ചാരത്തിന്റെ ജില്ലാ കോ- ഓര്‍ഡിനേറ്ററായി ജില്ലാ പ്രവര്‍ത്തകസമിതിയംഗം പി സി അശറഫ് സഖാഫി അരിയരിനെ തിരഞ്ഞെടുത്തു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി വിളയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട്, ജാബിര്‍ സഖാഫി മാപ്പാട്ടുകര, സലാം സഖാഫി പാലക്കാട്, റഫീഖ് കയിലിയാട്, ബഷീര്‍ സഖാഫി വണ്ടിത്താവളം, നൗഫല്‍ പാവുകോണം, ആബീദ് സഖാഫി കരിങ്ങനാട്, ശഫീഖ് സഖാഫി കൊമ്പം പങ്കെടുത്തു.

സ്വീകരണം നല്‍കും
കൊല്ലങ്കോട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ഗ്രാമസഞ്ചാരം ഡിവിഷനില്‍ 11ന് കാലത്ത് പത്തിന്‌വണ്ടിത്താവളത്തും കൊടുവായൂരിലും ഉച്ചക്ക് രണ്ടിന് മുതലമടയിലും വൈകീട്ട് അഞ്ചിന് കൊല്ലങ്കോടും സ്വീകരണം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡിവിഷന്‍ പ്രസിഡന്റ് ജലാലുദ്ദീന്‍ ഉലൂമി. സെക്രട്ടറി ഫാസില്‍ റഹ് മാന്‍ നണ്ടന്‍ കിഴായ അറിയിച്ചു.