Connect with us

National

ഒളിക്യാമറ: യുപിയില്‍ 45 കടകള്‍ക്ക് നോട്ടീസ്

Published

|

Last Updated

ലഖ്‌നൗ: ഫാബ് ഇന്ത്യയുടെ സ്റ്റോറുകളില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയതോടെ വസ്ത്രശലാകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു. യുപിയിലെ 100ലധികം വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് 45 കടകള്‍ക്ക് നോട്ടീസ് നല്‍കി. ട്രയല്‍ റൂമിനടുത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടയുടമകള്‍ക്ക് ശക്തമായ താക്കീതും നല്‍കി.
മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഗോവയിലെത്തിയ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ട്രയല്‍ റൂമില്‍ ക്യാമറ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പരിശോധന കര്‍ശനമാക്കുന്നത്. മന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിയിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഗോവ മുഖ്യമന്ത്രി ലക്ഷമികാന്ത് പര്‍സേക്കര്‍ ഉത്തരവിട്ടു.