നാടക മത്സര അവാര്‍ഡ് പ്രഖ്യാപിച്ചു

Posted on: December 31, 2014 12:42 am | Last updated: December 30, 2014 at 11:42 pm

കണ്ണൂര്‍: മട്ടന്നൂര്‍ ജയകേരള സംഘടിപ്പിച്ച ആറാമത് സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ കോഴിക്കോട് കലാഭവന്റെ ‘മാധവന്റെ വീട് പറയുന്നത്’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകം രചിച്ച വാസു വാളിയില്‍ മികച്ച രചയിതാവായും സംവിധാനം ചെയ്ത രാജീവന്‍ മമ്മിളി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
വടകര വരദയുടെ ‘മണ്ടന്‍ രാജാവ്’ സംവിധാനം ചെയ്ത വിജയന്‍ ആയാടത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി. വിജയികള്‍ക്കുള്ള പുരസ്‌കാരദാനം ജനുവരി 17 ന് മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ നടക്കുമെന്നു ഭാരവാഹികളായ കെ കെ കീറ്റുകണ്ടി, സംഘാടക സമിതി ജനറല്‍ കവീനര്‍ ബാവ മട്ടന്നൂര്‍, പി പുരുഷോത്തമന്‍, സന്ദീപ് മട്ടൂര്‍, സി ചന്ദ്രാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.