Connect with us

Kasargod

സര്‍ഗോത്സവം: കാസര്‍കോടിന് കിരീടം

Published

|

Last Updated

കല്‍പ്പറ്റ: മൂന്ന് ദിവസങ്ങളായി കണിയാമ്പറ്റയെ ഉത്സവ നഗരിയാക്കി മാറ്റിയ കലാമാമാങ്കമായ സര്‍ഗോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ കാസര്‍കോട് ജി എം ആര്‍എസ് ജേതാക്കളായി. 30 മത്സര ഇനങ്ങളില്‍ നിന്ന് 186 പോയിന്റുമായി രണ്ടാം തവണയാണ് ഇവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 94 പോയിന്റുമായി ഡോ.എ എം എം ആര്‍ എച്ച് എസ് എസ് കട്ടേല രണ്ടാം സ്ഥാനവും 73 പോയിന്റുമായി ജി എം ആര്‍ എച്ച് എസ് ചാലക്കുടി മൂന്നാം സ്ഥാനവും നേടി. ഞാറാനീലി എ വി എന്‍ സി ബി എസ് സ്‌കൂള്‍ 70 പോയിന്റും കല്‍പ്പറ്റ എം.ആര്‍.എസ് 66 പോയിന്റും നേടി നാല്, അഞ്ച് എന്നീ സ്ഥാനങ്ങള്‍ സ്വന്തമാക്കി.
നൂല്‍പ്പുഴ ആര്‍. ജി.എം.ആര്‍.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര എം.എസ് കലാതിലക പട്ടത്തിനും കണ്ണൂര്‍ ജി.എം.ആര്‍.എച്ച്. എസ്. എസിലെ ജിതിന്‍ സി. കലാപ്രതിഭ പുരസ്‌ക്കാരത്തിനും അര്‍ഹരായി.ജനാലയുടെ അറ്റം എന്ന നാടക ത്തിലെ പാറുക്കുട്ടിയമ്മയെ അവതരിപ്പിച്ച ആതിര വി.(എം.ആര്‍.എസ്. കാസര്‍ഗോഡ്) മികച്ച നടിയായും കറുത്ത കാക്ക എന്ന നാടകത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അനൂപ് കെ. ഡി(പൂക്കോട് ജി.എം.ആര്‍.എസ്) മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

Latest