സാംസ്‌കാരിക കൂട്ടായ്മകള്‍ നാടിന്റെ ആവശ്യം:മുഖ്യമന്ത്രി

Posted on: December 29, 2014 10:44 am | Last updated: December 29, 2014 at 10:44 am

കൊപ്പം : സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വലിയ കൂട്ടായ്മകള്‍ നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന്റെ പുരോഗതിക്ക് ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .—

ഒന്‍പത് ദിവസം നീണ്ട് നിന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഗ്രാമോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തിരുവേഗപ്പുറയുടെ ഒരു പ്രധാന ആവശ്യമാണ് ചെക്ക്ഡാം എന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും ചെക്ക്ഡാമിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചടങ്ങി അധ്യക്ഷത വഹിച്ച സി പി മുഹമ്മദ് എം എല്‍ എയുടെ ചെക്ക്ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പി ടി മുഹമ്മദ്കുട്ടി ഹാജി, അനുമോള്‍, എം അബ്ദു ഹക്കീം, കെ പ്രകാശന്‍ തുടങ്ങിയവരെ വി ടി ബല്‍റാം എം എല്‍ എ ആദരിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, എഫ് ഐ ടിി ചെയര്‍മാന്‍ സി എ എം എ കരീം,പഞ്ചായത്ത് പ്രസിഡന്റ് എം എ സമദ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ സി എന്‍ ബാബു, കമ്മുക്കുട്ടി എടത്തോള്‍, എം ജമീല, പി ടി മുഹമ്മദ്കുട്ടി, ആബിദ കിനാങ്ങാട്ടിð, അഡ്വ കെ സി സല്‍മാന്‍, കെ അലി, വി കെ ബദറുദ്ധീന്‍, പി കെ സരസ്വതി, എം രമാഭായ്, പി ഷിജി,പി സുലൈഖ, എം ടി മുഹമ്മദലി, എം രാധാകൃഷ്ണന്‍, സി അബ്ദുസലാം സംസാരിച്ചു.