പാസ്റ്റല്‍മാരെ അക്രമിച്ച സംഭവം പ്രതിഷേധാര്‍ഹം: പി കെ ബിജു എംപി

Posted on: December 28, 2014 4:01 am | Last updated: December 27, 2014 at 9:02 pm
SHARE

വടക്കഞ്ചേരി : തത്തമംഗലത്ത് ക്രിസ്തുമസ് സന്ദേശം നല്‍കാനെത്തിയ പാസ്റ്റര്‍മാരെ ആര്‍ എസ് എസ് ക്രിമിനലുകള്‍ അക്രമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുളള ഭരണകൂട ഭീകരതയാണെന്നും പി കെ ബിജു എം പി.
പാലക്കാട് പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് സംഘനടയുടെ പേരില്‍ തെരുവുകളില്‍ ക്രിസ്തുമസ് സന്ദേശം നല്‍കാനെത്തിയ പാസ്റ്റര്‍മാരെയാണ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. പാസ്റ്റര്‍മാരെ ആര്‍എസ്എസ് ക്രിമിനലുകള്‍ അക്രമിച്ചതോടെ ലംഘിക്കപ്പെട്ടത് ഭരണഘടന നല്‍കുന്ന അവകാശങ്ങളാണ്. നാട്ടില്‍ സമാധാനാന്തരീക്ഷം ഇല്ലാതാക്കി വര്‍ക്ഷീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും, ഈ സാഹചര്യം മുതലെടുക്കുന്നതിനും വര്‍ക്ഷീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസിന്റെ നിഷ്‌ക്രിയ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ‘ഭീകരതക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മൗനാനുവാദമാണ്.