ക്രിസ്മസ് വിഭവങ്ങളൊരുക്കി നസ്രാണി പെരുന്നാള്‍

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:41 pm

ദുബൈ: ക്രിസ്മസ് പ്രമാണിച്ച് നസ്രാണി പെരുന്നാള്‍ എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്ന് ഉസ്താദ് ഹോട്ടല്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 25 മുതല്‍ ജനുവരി മൂന്നുവരെയാണ് നസ്രാണി പെരുന്നാള്‍. ക്രിസ്മസ് വിഭവങ്ങളാണ് ഒരുക്കുകയെന്നും അധികൃതര്‍ അറിയിച്ചു. എം ഡി മുഹമ്മദ് ബിനീഷ്, ജന. മാനേജര്‍ അലക്‌സ് വര്‍ഗീസ്, പാചക വിദഗ്ധന്‍ ജൂബിഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.