സുധീരന്റേത് അച്ചടക്ക ലംഘനമെന്ന് എം എം ഹസ്സന്‍

Posted on: December 21, 2014 1:30 pm | Last updated: December 22, 2014 at 7:13 am

mm hassanതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. സുധീരന്‍ സംഘടനാ മര്യാദയും അച്ചടക്കവും ലംഘിച്ചു. ഭരണത്തെ പരസ്യമായി വമര്‍ശിച്ചതിലൂടെ സംഘടനാ മര്യാദയാണ് സുധീരന്‍ ലംഘിച്ചത്. അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളിലൂടെ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കി. സുധീരന്‍ നിലപാട് തിരുത്തണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. ടി എന്‍ പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. നിരന്തരം മാധ്യമങ്ങളിലൂടെ പ്രതാപന്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നെന്നും ഹസ്സന്‍ പറഞ്ഞു.
സുധീരന് വിലയില്ലാതായെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യനയത്തിലെ സുധീരന്റെ നിലപാടുകള്‍ എ, ഐ ഗ്രൂപ്പുകളെ ഒന്നാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.