Connect with us

International

സഊദിയില്‍ സുരക്ഷാ സൈനികനെ വെടിവെച്ചു കൊലപ്പെടുത്തി

Published

|

Last Updated

റിയാദ്: സഊദിയില്‍ സൈനികന്‍ വെടിയേറ്റ് മരിച്ചു. മൂന്ന് പേരെ ബന്ദിയാക്കിയ ആയുധധാരിയാണ് പോലീസിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമിയെ നേരിടുന്നതിനിടക്കാണ് പോലീസിന് നേരെ വെടിയുതിര്‍ത്തത്. ബന്ധിയാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനാണ് പോലീസ് ശ്രമിച്ചത്. ബന്ധികളെ മോചിപ്പിച്ചതിന് ശേഷം അക്രമിയെ അറസ്റ്റ് ചെയ്തതായി പിന്നീട് പോലീസ് അറിയിച്ചു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അല്‍ ഹമൗദ് മസ്ജിദിന് സമീപത്താണ് സംഭവം. അക്രമിയെ വളഞ്ഞിതിന് ശേഷം ആയുധം താഴെ വെക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പോലീസിന് നേരെ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സാധാരണക്കാര്‍ക്കും പരുക്കേറ്റു. ഇറാഖിലും സിറിയയിലും നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമായിട്ട് രാജ്യത്ത് സായുധ സംഘങ്ങളുടെ ഭാഗമായി നടക്കുന്ന ആക്രമണമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തന കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.