Connect with us

Ongoing News

ഗൂഗിള്‍ പരിഭാഷ ഇനി മലയാളത്തിലും

Published

|

Last Updated

ന്യൂഡല്‍ഹി; ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ ഇനി ബുദ്ധിമുട്ടണമെന്നില്ല. മലയാള ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗിളിലൂടെ പരിഭാഷ ചെയ്യാം. നേരത്തെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കിയിരുന്നുവെങ്കിലും മലയാളം അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയതായി ഉള്‍പ്പെടുത്തിയ പത്ത് ഭാഷകളില്‍ മലയാളത്തെയും ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.

കൂടുതല്‍ ഇന്ത്യക്കാരെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് എത്തിക്കലാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. 2017ഓടെ ഇന്ത്യയില്‍ ഗൂഗിളിന് 50 കോടി ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ എം ഡി രാജന്‍ ആനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹിന്ദി, ഉര്‍ദു, തമിഴ്, പഞ്ചാബി, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളടക്കം 90 ഭാഷകളാണ് നിലവില്‍ ഗൂഗിള്‍ പരിഭാഷയില്‍ ഉള്ളത്. ഇംഗ്ലീഷ്, ചൈനീസ്, അറബിക്, ഡച്ച്, ഫ്രഞ്ച്, ജര്‍മന്‍, ഗ്രീക്ക്, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പരിഭാഷ സേവനം ലഭ്യമാകും.

---- facebook comment plugin here -----

Latest