കൊച്ചി:കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക തുക അടിയന്തരമായി തിട്ടപ്പെടുത്തണം. അതില്‍ പകുതി തുക ഉടന്‍ അനുവദിക്കുകയും അത് പെന്‍ഷന്‍ വിതരണത്തിനായി കെ എസ് ആര്‍ ടി സി മാറ്റിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പാക്കേജ് സമയ ബന്ധിതമായി നടപ്പാക്കണം. വലിയ സാമ്പത്തിക ബാധ്യകള്‍ വരുത്തി വയ്ക്കാതെ പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കെ എസ് ആര്‍ ടി സി വായ്പകള്‍ എടുക്കാന്‍ ശ്രമിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.