ഗണേഷിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് ലീഗ്

Posted on: December 9, 2014 2:26 pm | Last updated: December 10, 2014 at 12:28 am

Ganesh-Kumarതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാറിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ്. യുഡിഎഫ് ഘടകകക്ഷികളുടെ അടിയന്തര യോഗത്തിലാണ് ലീഗ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റുഘടക കക്ഷികളും ലീഗിന്റെ ആവശ്യം പിന്തുണച്ചു.
ഈ മാസം 15ന് ചേരുന്ന യോഗത്തില്‍ തീരുമാനം അറിയിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു.

ALSO READ  ‘കോട്ടക്കല്‍ കഷായ’ത്തില്‍ ‘പരിശുദ്ധ നെയ്യ്’ ചേര്‍ക്കുമ്പോള്‍