പിന്നാക്ക വിഭാഗ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് : അപേക്ഷ 10 വരെ

Posted on: December 5, 2014 12:30 am | Last updated: December 5, 2014 at 12:30 am

scholarship.....1തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ഈ അധ്യയന വര്‍ഷത്തെ സി എച്ച് മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം പത്ത് വരെ നീട്ടി. മൂവായിരം ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 4,000 രൂപയും, 1,000 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപയും, 1,000 പ്രൊഫഷനല്‍ വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപയും, 2,000 വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 12,000 രൂപയും വീതമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് മാത്രമേ അപേക്ഷിക്കാനാവൂ. കേരള സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഈ വര്‍ഷത്തേക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. സര്‍വകലാശാലകള്‍ ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്, വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപനം എന്നിവ നടത്തുന്ന ഹോസ്റ്റലുകളിലും, നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിക്കുന്ന സ്വകാര്യ ഹോസ്റ്റലുകളിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപന്റിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ് ബി ടി, എസ് ബി ഐ എന്നീ ബേങ്കുകളില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 18 വയസ്സിന് മുമ്പ് ബേങ്ക് അക്കൗണ്ട് തുടങ്ങിയവര്‍ 18 വയസിന് ശേഷം മേജര്‍, അഡല്‍റ്റ് അക്കൗണ്ടാക്കി മാറ്റണം. ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ ഈ നമ്പറില്‍ ലഭിക്കും : 0471-2300524, 2302090.