ഗന്നം സ്റ്റൈല്‍ പരിധി കടന്നു; യൂട്യൂബ് നവീകരിക്കുന്നു

Posted on: December 4, 2014 9:15 pm | Last updated: December 4, 2014 at 9:15 pm

gannam styleലോകത്തെ റോക്ക് സംഗീത പ്രേമികളെ കുതിരച്ചാട്ടം പഠിപ്പിച്ച കൊറിയന്‍ ഗായകന്റെ ഗന്നം സ്റ്റൈല്‍ ഗാനം എല്ലാ പരിധികളും ലംഘിച്ചതോടെ യൂട്യൂബ് സ്വയം നവീകരിക്കുന്നു. യൂട്യൂബ് ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ കണ്ട് വീഡിയോ ആണ് ഗന്നം സ്‌റ്റൈല്‍. 32 ബിറ്റ് പൂര്‍ണ്ണസംഖ്യയായ 2,147,483,647 ഗന്നം സ്‌റ്റൈല്‍ പിന്നിട്ടു കഴിഞ്ഞു അതുകൊണ്ട് ഞങ്ങള്‍ക്ക് യൂട്യൂബിനെ നവീകരിക്കേണ്ടി വരും എന്നാണ് യൂട്യൂബ് ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ സംഭവിക്കുമെന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലായിരുന്നുവെന്നും യൂട്യൂബ് പറയുന്നു. നിലവില്‍ 2151791865 ആളുകളാണ് ഗന്നം സ്‌റ്റൈല്‍ യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. എത്രപേര്‍ ഗന്നം സ്‌റ്റൈല്‍ യൂട്യൂബിലൂടെ കണ്ടിരിക്കുന്നു എന്ന സംഖ്യയില്‍ മൗസ് കര്‍സര്‍ വയ്ക്കുകയാണെങ്കില്‍ സംഖ്യകള്‍ പിന്നോട്ട് പോകുന്നത് കാണാം. ഇത് മാറണമെങ്കില്‍ തങ്ങള്‍ 64 ബിറ്റിലേക്ക് നവീകരിക്കണമെന്നാണ് യുട്യൂബ് പറയുന്നത്.