മഴക്കുവേണ്ടി രാജ്യവ്യാപകമായി നിസ്‌കാരം

Posted on: November 28, 2014 7:26 pm | Last updated: November 28, 2014 at 7:26 pm

namazദുബൈ: യു എ ഇ ലെ മസ്ജിദുകളിലും മുസ്വല്ലകളിലും മഴക്ക് വേണ്ടിയുള്ള നിസ്‌കാരവും ഖുതുബയും പ്രത്യേക പ്രാര്‍ഥനയും നടന്നു. പ്രത്യേക പ്രാര്‍ഥനയും നിസ്‌കാരവും നടത്താന്‍ കഴിഞ്ഞ ദിവസം യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് യു എ ഇ ലെ എല്ലാ പള്ളികളിലും വ്യാഴാഴ്ച രാവിലെ നിസ്‌കാരം നടന്നത്. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു.
ദുബൈ ജുമൈറയിലെ മസ്ജിദ് അബ്ദുസ്സലാം റഫീഹില്‍ ഖതീബ് ശൈഖ് ഹുസൈന്‍ ഹബീബ് അല്‍ സഖാഫ് നേതൃത്വം നല്‍കി.
തിങ്കളാഴ്ച മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 11നും ഉച്ച രണ്ടിനും ഇടയില്‍ സാമാന്യം കനത്ത മഴപെയ്യും. വൈകുന്നേരം അഞ്ചിനും രാത്രി എട്ടിനും ഇടയിലും മഴയുണ്ടാകും.