കാഴ്ചക്കാരുടെ മനംകവര്‍ന്ന് ഷാര്‍ജയില്‍ മോട്ടോര്‍ ഷോ

Posted on: November 27, 2014 7:25 pm | Last updated: November 27, 2014 at 7:25 pm

auto-1-26112014ഷാര്‍ജ: അത്യാധുനികവും അത്യാഢംബരവുമായ കാറുകളുമായി ഷാര്‍ജ മോട്ടോര്‍ ഷോ കാണികളുടെ മനം കവര്‍ന്നു. സന്ദര്‍ശകരായി മോട്ടോര്‍ ഷോയില്‍ എത്തുന്നവര്‍ക്ക് അല്‍ഭുതപ്പെടുത്തുന്ന സമ്മാനങ്ങള്‍ നേടാന്‍ അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. നാലു ദിവസം നീളുന്നതാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായിരിക്കുന്ന ഇന്റര്‍നാഷനല്‍ ഓട്ടോമൊബൈല്‍ ഷോ. ഇന്നലെയാണ് ഷോക്ക് തുടക്കമായത്.
മോട്ടോര്‍ ഷോയിലേക്ക് എത്തുന്ന ഓരോ സന്ദര്‍ശകനും റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയാണ് അല്‍ഭുതപ്പെടുത്തുന്ന സമ്മാനങ്ങള്‍ നല്‍കുന്നത്. ലക്കി ഡ്രോയില്‍ ഭാഗ്യം കടാക്ഷിക്കുന്ന വ്യക്തിക്ക് ജീപ്പിന്റെ റാങ്കഌ സ്‌പോര്‍ട് വാഹനമാണ് ലഭിക്കുക. വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും ഷോയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് ഏത് ബ്രാന്‍ഡാണ് ആവശ്യമെന്ന് പരിശോധിച്ച് സ്വന്തമാക്കാനും അവസരം നല്‍കും. ബ്രാബസ് പോര്‍ഷെ, കോയിനിംഗ്‌സെഗ്, അല്‍ഫ റോമിയോ, ഡോഡ്ജ്, എസ് ആര്‍ ടി, ജീപ്, ലോട്ടസ്, ഡബ്ലിയു മോട്ടേഴ്‌സ്, പീജിയട്ട്, വി കൂള്‍, ചെറി തുടങ്ങിയ കമ്പനികളുടെ അത്യാധുനിക മോഡലുകളും പ്രദര്‍ശനത്തിനും വില്‍പനക്കുമായി ഒരുക്കിയിട്ടുണ്ട്.