സുരക്ഷാ വീഴ്ച: രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്ററിന് വഴിതെറ്റി

Posted on: November 26, 2014 10:31 pm | Last updated: November 26, 2014 at 10:31 pm

rajnath singhമജ്ഗാവോണ്‍:കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ സുരക്ഷാ വീഴ്ച. രാജ്‌നാഥ് സിംഗ് സഞ്ചരിച്ച ഹെലികോപ്റ്ററിന് വഴി തെറ്റി. ചായ്ബസയ്ക്ക് സമീപം ബഡാജംഡയില്‍ ഇറങ്ങേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ മജ്ഗാവോണിലാണ് ലാന്‍ഡ് ചെയ്തത്.

നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് മജ്ഗാവോണ്‍. ഇതിനാല്‍ തന്നെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്്. ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനു മുമ്പായി പ്രചാരണത്തിനെത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്.