ഡാന്യൂബ് ക്രിക്കറ്റ് സീസണ്‍ ഉദ്ഘാടനം ചെയ്തു

Posted on: November 24, 2014 5:25 pm | Last updated: November 24, 2014 at 5:25 pm

ദുബൈ: യു എ ഇയിലെ മുന്‍നിര ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയായ ഡാന്യൂബിന്റെ ആഭിമുഖ്യത്തിലുള്ള ഡിപ്ലോമാറ്റ്‌സ് കപ്പിന്റെ ഈ വര്‍ഷത്തെ സീസണ്‍ യു എ ഇ യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ഡാന്യൂബ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍, എംഡി അനീസ് സാജന്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കോണ്‍സുല്‍ ജനറല്‍മാര്‍, പാക്കിസ്ഥാന്‍ താരങ്ങളായ മിസ്ബാഹുല്‍ ഹഖ്, യൂനുസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ ഡാന്യൂബ് സ്‌പോണ്‍സര്‍ ചെയ്യും. ഡാന്യൂബ് ഡിപ്ലോമാറ്റ് കപ്പ് നവംബര്‍ 28 (വെള്ളി)ന് ഉച്ചക്ക് ഒന്നിന് അല്‍ഖൂസിലെ ഇന്‍ സ്‌പോര്‍ട്‌സ് ഇന്‍േഡോര്‍ ക്ലബില്‍ നടക്കും. ടെസ്റ്റ് മത്സരം ഡിസംബര്‍ 17നും ഏകദിന മത്സരം ജനുവരി എട്ടിനും തുടങ്ങും.