Connect with us

Gulf

സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സഊദി നടപടി ശക്തമാക്കി

Published

|

Last Updated

ജിദ്ദ: ട്വിറ്റര്‍ അടക്കമുള്ള നെറ്റിലെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സഊദി അറേബ്യ നടപടി ശക്തമാക്കി. സംവിധാനങ്ങള്‍ ഉപയോഗിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഇവര്‍ക്ക് അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ സഊദി അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കണമെന്ന് വിവിധ പാശ്ചാത്യ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

Latest