ബാറുടമകള്‍ തെളിവ് നല്‍കട്ടേയെന്ന് സുധീരന്‍; സര്‍ക്കാറിനെ താഴെ ഇറക്കാനാകില്ലെന്ന് ചെന്നിത്തല

Posted on: November 7, 2014 11:02 am | Last updated: November 7, 2014 at 11:06 pm

vm sudheeranകണ്ണൂര്‍: ബാറുടമകളുടെ കൈയില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നല്‍കട്ടേയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മദ്യനയം അട്ടിമറിക്കാന്‍ അന്തര്‍ദേശീയ മദ്യലോബികളുടെ ശ്രമങ്ങള്‍ ഉണ്ടാകാം. ഇത്തരം ശ്രമങ്ങള്‍ കൊണ്ടൊന്നും മദ്യനയം അട്ടിമറിക്കാന്‍ കഴിയില്ലെന്നും സുധീരന്‍ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെ താഴെ ഇറക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോഴയുടെ തെളിവുകള്‍ ബാറുടമകള്‍ ഹാജരാക്കണം. ഇതിന്റെ പേരില്‍ സര്‍ക്കാറിനെ താഴെ ഇറക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.