ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ താലി വിറ്റു

Posted on: November 6, 2014 5:05 pm | Last updated: November 6, 2014 at 5:05 pm

thaliമുംബൈ: വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ മുംബൈയിലെ വനിത സ്വന്തം താലി വിറ്റു. മുംബൈയിലെ സെയ്‌ഖേദ ഗ്രാമത്തിലെ സംഗീത അവ്ഹാലെയ്ക്കാണ് ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന് വേണ്ടി താലി വില്‍ക്കേണ്ടി വന്നത്. മറ്റെന്തിനേക്കാളും ആവശ്യം ടോയ്‌ലറ്റാണെന്നും അതുകൊണ്ടാണ് താലിയടക്കമുള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സംഗീത പറഞ്ഞു. ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ ആഭരണങ്ങള്‍ വിറ്റ വാര്‍ത്തയറിഞ്ഞ് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി പങ്കജ മുണ്ടെ സംഗീതയെ ആദരിക്കാന്‍ എത്തി. ടോയ്‌ലറ്റുകളുടെ അഭാവം മൂലം സംസ്ഥാനത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതായും തന്റെ പദ്ധതിഫണ്ടിലെ 25 ശതമാനം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കുമെന്നും അവര്‍ പറഞ്ഞു.സംഗീതയെ ആദരിച്ചതിന് ശേഷം മന്ത്രി പുതിയ താലി വാങ്ങി നല്‍കുകയും ചെയ്തു.