ബാര്‍ കോഴ: മാണിക്കെതിരായ എഎപി ഹരജി ഹൈക്കോടതി തള്ളി

Posted on: November 6, 2014 12:49 pm | Last updated: November 7, 2014 at 12:05 am

Kerala High Court

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ആം ആദ്മി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ ജോസഫ് നല്‍കിയ ഹരജിയാണ് തള്ളിയത്. കേസില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണം നടത്തട്ടേയെന്നും കോടതി വ്യക്തമാക്കി.