കുന്ദമംഗലം ബസ് സ്റ്റാന്‍ഡിലെ ഹൈമാസ് ടവര്‍ ലാംപ് അപകടാവസ്ഥയില്‍

Posted on: November 4, 2014 10:12 am | Last updated: November 4, 2014 at 10:12 am

കുന്ദമംഗലം: പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരു ലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ് ടവര്‍ ലാംപ് അപകടാവസ്ഥയില്‍. വാഹനമിടിച്ച് ടവറിന്റെ കാല്‍ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുകയാണ്. ഇതിന് ചുവട്ടിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. കാറ്റിലും മറ്റും കാല്‍ ഇളകുകയാണ്. അടിഭാഗത്തെ കോണ്‍ക്രീറ്റും ഇളകിയ നിലയിലാണ്. ലൈറ്റുകള്‍ കത്താതായതോടെ സ്റ്റാന്‍ഡ് ഇരുട്ടിലായിരിക്കുകയാണ്. കാരന്തൂരില്‍ സ്ഥാപിച്ച ഐമാസ് ലൈറ്റും കത്തുന്നില്ലെന്ന് പരാതിയുണ്ട്.
ബസ് സ്റ്റാന്‍ഡിലെ ലൈറ്റ് നന്നാക്കാന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം പി അശോകന്‍ അറിയിച്ചു.