ഫയര്‍ സ്റ്റേഷന്‍ നവീകരണത്തിന് നഗരസഭകള്‍ക്ക് ഫണ്ട് ചെലവിടാം: മന്ത്രി മഞ്ഞളാംകുഴി അലി

Posted on: November 3, 2014 11:03 am | Last updated: November 3, 2014 at 11:03 am

manjalamkuzhi aliപാലക്കാട്: ഫയര്‍‌സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന്റെഭാഗമായി ആധുനിക ജിവന്‍ രക്ഷാ ഉപകരണങ്ങളടക്കം വാങ്ങുന്നതിന് നഗരസ’കള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി.
കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പാലക്കാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ അഗ്നിശമന പോരാട്ടക്കാര്‍ എന്നാണ് ഫയര്‍ സര്‍വീസിലുള്ളവര്‍ അറിയപ്പെടുന്നത്. ഇവിടങ്ങളില്‍ ആധുനിക രക്ഷാ ഉപകരണങ്ങളും സേനക്കുണ്ട്. 48 % ആളുകള്‍ നമ്മുട നാട്ടില്‍ നഗര കേന്ദ്രീക്യതമാണ്.
അംബരചുംബികളായ ഫഌറ്റുകളിലടക്കം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഗ്നിശമന സേനക്കാവണം.
ഇന്ന് സംസ്ഥാനത്ത് സേനക്ക് ഒരു ഹെലിക്കോപ്റ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. നഗരസ’കളുടെ ഫണ്ടുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ എഫ് എസ്.എ മേഖലാ പ്രസിഡന്റ് ജയ്‌സണ്‍ ഹിലാരിയോസ് അധ്യക്ഷത വഹിച്ചു.
നഗരസഭചെയര്‍മാന്‍ പി വി രാജേഷ്, കൗണ്‍സിലര്‍ ഫിലോമിന തരകന്‍, പാലക്കാട് ഫയര്‍ സര്‍വീസ് ഡിവിഷന്‍ ഓഫീസര്‍ വി എം ശശിധരന്‍, ആര്‍ കെ മുകുന്ദന്‍, ജോബി വി ചുങ്കത്ത്, കെ എം അബ്ദുള്‍ ഖാദര്‍, പി നാസര്‍, ഗോപകുമാര്‍, ഡി ബല്‍റാം ബാബു, ടി അജിത്ത് കുമാര്‍, കെ പ്രവീണ്‍ സംസാരിച്ചു.