യുവാവിന്റെ സത്യസന്ധതക്ക് പഞ്ചായത്തിന്റെ ആദരം

Posted on: November 3, 2014 10:54 am | Last updated: November 3, 2014 at 10:59 am

കോട്ടക്കല്‍: കളഞ്ഞ് കിട്ടിയ വസ്തുക്കള്‍ ഉടമയെ തിരിച്ചേല്‍പ്പിച്ച് സത്യസന്ധത കാട്ടിയ യുവാവിനെ ഗ്രാമപഞ്ചായത്ത് ആദരിച്ചു.
ഒതുക്കുങ്ങല്‍ കൊളക്കാടന്‍ സൈദലവി ഖദീജ ദമ്പതികളുടെ മകന്‍ ഷാജഹാനാണ് ആദരം. റിയാദില്‍ ജോലി ചെയ്യുന്ന ഷാജഹാന്‍ ടാക്‌സിയാത്രക്കിടെയാണ് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കളഞ്ഞ് കിട്ടിയത്. ഇത് ഉടക്ക് തിരിച്ചേല്‍പ്പിച്ചാണ് മാതൃകയായത്.
പൊന്‍മള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ഡോ. എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ അവാര്‍ഡ് നല്‍കി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി കോയാമു, പ്രസിഡന്റ് ടി ടി ആരിഫ, കടക്കാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു. വന്‍ വിലയുള്ള ഇലക്ടോണിക് ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ച് കുറഞ്ഞ വിലക്ക് ലഭ്യമാക്കിയതിന് നേരത്തെ പാലത്തറ പൗരാവലിയും ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ആബിദയാണ് ഭാര്യ. മക്കള്‍: അബിഷ, ജഹന്‍.