മാണി രാജിവെക്കേണ്ട ആവശ്യമില്ല: പി കെ കുഞ്ഞാലിക്കുട്ടി

Posted on: November 3, 2014 12:16 am | Last updated: November 3, 2014 at 12:16 am

kunchalikkuttiകല്‍പ്പറ്റ:ബാര്‍ അഴിമതിയില്‍ വെറുമൊരു ആരോപണത്തിന്റെ പേരില്‍ ധനകാര്യ മന്ത്രി കെ എം മാണി രാജിവെക്കേണ്ട ആവശ്യമില്ലന്ന് വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.വിജിലന്‍സ് അന്വേഷണത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.ഒരാള്‍ക്കെതിരെ പരാതി വന്നാല്‍ സാധാരണ നടക്കുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിന്റെ പേരില്‍ മാണി രാജിവെക്കേണ്ട ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ പേരില്‍ യു ഡി എഫിനകത്ത് യാതൊരു പ്രശ്‌നവുമില്ലന്നും മന്ത്രി പറഞ്ഞു.അമ്പലവയലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.