ഗാസ അതിര്‍ത്തി ഇസ്‌റാഈല്‍ അടച്ചു

Posted on: November 3, 2014 5:56 am | Last updated: November 2, 2014 at 10:57 pm

ജറുസലം: അനധികൃത കുടിയേറ്റം, മസ്ജിദല്‍ അഖ്‌സ തുടങ്ങിയ വിഷയങ്ങളില്‍ ഫലസ്തീനും ഇസ്‌റാഈലും സംഘര്‍ഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള രണ്ട് അതിര്‍ത്തി കവാടങ്ങള്‍ ഇസ്‌റാഈല്‍ അടച്ചു. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണം ഉണ്ടായതാണ് അതിര്‍ത്തി അടക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചെന്ന് ഇസ്‌റാഈല്‍ വാദിക്കുന്നു. അതേസമയം റോക്കറ്റാക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്.