വിലക്ക് ലംഘിച്ച് യൂത്ത് ലീഗ് നേതാവ് അമേരിക്കയില്‍

Posted on: September 18, 2014 12:32 pm | Last updated: September 18, 2014 at 12:32 pm

subairകോഴിക്കോട്: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാവ് അമേരിക്കയില്‍. യുഎസ് കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടിക്കാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ പോയത്. ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തിലുള്ള അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരെ ലീഗ് നേതൃത്വം വിലക്കിയത്.
എന്നാല്‍ യുവജന ക്ഷേമ ബോര്‍ഡ് അംഗമെന്ന് നിലയിലാണ് സുബൈറിന്റെ യാത്രയെന്നാണ് വിശദീകരണം. യുവജന ബോര്‍ഡില്‍ നിന്ന് യാത്രാചെലവിന് ഒരു ലക്ഷം രൂപ അദ്ദേഹം കൈപറ്റിയിട്ടുണ്ട്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പരിപാടിയുടെ ചെലവ് വഹിക്കുന്നത്.