മാധ്യമങ്ങള്‍ക്ക് ചന്ദ്രശേഖര റാവുവിന്റെ ഭീഷണി

Posted on: September 10, 2014 2:42 pm | Last updated: September 11, 2014 at 12:30 am

chandrashekhara raoവാറങ്കല്‍: തെലങ്കാനക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രശേകര റാവുവിന്റെ ഭീഷണി. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
തെലങ്കാന ഭാഷാഭേദങ്ങളെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എബിഎന്‍ ആന്ധ്രാജ്യോതി , ടി വി 9 എന്നീ ചാനലുകളുടെ സംപ്രേഷണം അസോസിയേഷന്‍ ഓഫ് തെലങ്കാന മള്‍ട്ടിപ്പ്ള്‍ സിസ്റ്റം ഓപ്പറേറ്റേഴ്‌സ് തടഞ്ഞിരുന്നു. ഈ തീരുമാനത്തിന് അഭിനന്ദനം അറിയിച്ച റാവു ഇനിയും പഠിച്ചില്ലെങ്കില്‍ താനവരെ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. റാവുവിന്റെ പ്രസ്താവനക്കെതിരെ മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൗധരി രംഗത്തെത്തി.