ജാമിഅതുല്‍ ഹിന്ദ്: എന്‍ട്രന്‍സ് പരീക്ഷ സെപ്തംബര്‍ 11 ന്

Posted on: August 28, 2014 12:53 am | Last updated: August 28, 2014 at 12:53 am

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ സെപ്തംബര്‍ 11ന് നടക്കും. ജാമിഅയുടെ ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് പൂര്‍ത്തിയാക്കാത്ത തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്തംബര്‍ അഞ്ചിനകം ഓഫീസിലെത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറം ജാമിഅയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.