മുത്തന്‍തണ്ട് പാലം തകര്‍ന്നത് ജനത്തെ ദുരിതത്തിലാക്കി

Posted on: August 24, 2014 10:13 am | Last updated: August 24, 2014 at 10:13 am

കാളികാവ്: വെള്ളിയാഴ്ച്ചയുണ്ടായ പേമാരിയിലും മലവെള്ളപ്പാച്ചിലും പുഴകള്‍ കരകവിഞ്ഞൊഴുകി പരിയങ്ങാട് പുഴയിലെ വെന്തോടന്‍പടി മുത്തന്‍തണ്ട് പാലം തകര്‍ന്നത് ജനത്തെ ദുരിതത്തിലാക്കി. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍, ചോതിയത്ത്, രാമച്ചംകണ്ടി പ്രദേശത്തുകാര്‍ക്ക് കാളികാവ്, വെന്തോടന്‍പടി, പള്ളിശ്ശേരി, അഞ്ചച്ചവിടി ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനുള്ള പാലമാണ് വെള്ള പാച്ചിലില്‍ തകര്‍ന്നത്.
പാലത്തിന്റെ അപകടാവസ്ഥയെകുറിച്ച് നേരത്തേ സിറാജ് അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. പാലത്തിന്റെ സ്ലാബുകള്‍ അടര്‍ന്ന് ഏത് നിമിഷവും വീഴാറായ നിലയിലായിരുന്നു. എന്നിട്ടും പാലം നവീകരികരിക്കാന്‍ പൊതുമരാമത്ത് വകുപ്പോ ത്രിതല പഞ്ചായത്ത് അധികൃതരോ നടപടി സ്വീകരിച്ചില്ല ഒരു വര്‍ഷം മുമ്പ് ഉയരവും വീതിയും കൂട്ടി പാലം നിര്‍മിക്കുന്നതിന് പൈലിംഗ് നടത്തിയിരുന്നു. എന്നാല്‍ പാലം പണിയുമായി ബന്ധപ്പെട്ട് ഒരു നടപടികളും പിന്നീട് ഉണ്ടായില്ല.