Connect with us

Gulf

നോള്‍ കാര്‍ഡ് വില്‍പനയില്‍ വന്‍ വര്‍ധന

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ നോള്‍ കാര്‍ഡ് വില്‍പനയില്‍ 52 ശതമാനം വര്‍ധനവുണ്ടെന്ന് ആര്‍ ടി എ ഓട്ടോമാറ്റഡ് ഫെയര്‍ കളക്ഷന്‍ ഡയറക്ടര്‍ ഖാലിദ് അല്‍ അവദി അറിയിച്ചു.
2009 ഓഗസ്റ്റില്‍ പൊതു ഗതാഗതത്തിന് നിരക്ക് ഈടാക്കാന്‍ നോള്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ശേഷം വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. ഈ വര്‍ഷം ആറു മാസത്തിനിടയില്‍ 12.26 ലക്ഷം കാര്‍ഡുകള്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.06 ലക്ഷമായിരുന്നു. ഗോള്‍ഡ്, സില്‍വര്‍, വ്യക്തിഗത ബ്ലൂ കാര്‍ഡുകള്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നു. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനനുസൃതമായി കാര്‍ഡുകളുടെ വില്‍പനയും വര്‍ധിക്കും. ഈയിടെ ഇന്റര്‍സിറ്റി ബസുകളിലും നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
ഏതാണ്ട് 45,000 കാര്‍ഡുകളുടെ കാലാവധി ഈ മാസം അവസാനിക്കും. അവര്‍ പുതിയ കാര്‍ഡ് കരസ്ഥമാക്കണമെന്നും ഖാലിദ് അല്‍ അവദി അറിയിച്ചു.