ഐ എസ് ഐ എസും അല്‍ഖ്വയ്ദയും ഇസ്‌ലാമിന്റെ ശത്രുക്കള്‍: സൗദി ഗ്രാന്റ് മുഫ്തി

Posted on: August 20, 2014 3:51 pm | Last updated: August 21, 2014 at 12:20 am

grand muftiറിയാദ്: ഐഎസ്‌ഐഎസിനും അല്‍ഖ്വയ്ദയ്ക്കുമെതിരെ സൗദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് . ഇവര്‍ ഇസ്‌ലാമിന്റെ മുഖ്യശത്രുക്കളാണെന്ന് ഗ്രാന്റ് മുഫ്തി പറഞ്ഞു. ഇവരുടെ യഥാര്‍ത്ഥ ഇരകള്‍ മുസ്‌ലിങ്ങള്‍ തന്നെയാണെന്നതാണ് സത്യം.
ഭീകരവാദവും സൈനിക ആക്രമണങ്ങളും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ഗ്രാന്റ് മുഫ്തി പറഞ്ഞു. മനുഷ്യന്റെ സാംസ്‌കാരിക ജീവിതം തകര്‍ക്കുന്ന ഇത്തരം  പ്രവര്‍ത്തികള്‍ ഇസ്‌ലാമിന്റെ ഭാഗമല്ല. ഇസ് ലാമിന്റെ മുഖം വികൃതമാക്കാനേ ഇത്തരം സംഘടനകള്‍കൊണ്ട് സാധിക്കൂ. സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ചു നടത്തുന്ന പൈശാചിക പ്രവര്‍ത്തികളും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നതും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഗ്രാന്റ് മുഫ്ത്തി പറഞ്ഞു.