Connect with us

Gulf

വിമാനത്താവളങ്ങള്‍ വഴി കടത്തുന്നവയില്‍ ഏറെയും വ്യജരേഖകള്‍

Published

|

Last Updated

ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ ഏറ്റവും പിടിക്കപ്പെടുന്നത് വ്യാജരേഖകള്‍. വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ 357 രേഖകള്‍ ഈ വര്‍ഷം പിടികൂടിയിട്ടുണ്ടെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അഹ്മദ് ബിന്‍ ലഹീജ് അറിയിച്ചു. ആയുധങ്ങളും മറ്റു സാമഗ്രികളും 159 തവണ പിടികൂടി.
മയക്കുമരുന്ന് 205ഉം നിരോധിത പുകയില ഉത്പന്നങ്ങള്‍ 140ഉം ഔഷധങ്ങള്‍ 19ഉം വ്യാജ ഉത്പന്നങ്ങള്‍ 18ഉം വന്യമൃഗങ്ങള്‍ 10ഉം തവണ പിടികൂടി. വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, മന്ത്രവാദ സാമഗ്രികള്‍, എന്നിവയും പിടികൂടിയിട്ടുണ്ട്.
നിരോധിത വസ്തുക്കള്‍ കടത്തുന്നതിന് വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ട്രാവല്‍ ബേഗുകള്‍ വഴി 951 തവണ പിടികൂടി. മനുഷ്യശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലും വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ 53 പരിശോധനാ യന്ത്രങ്ങളാണുള്ളത്. ഇതില്‍ 50 ലഗേജ് എക്‌സ്പ്രസ് റേയാണ്. 660 പുരുഷ- വനിതാ പരിശോധകരുണ്ട്.
ടെര്‍മിനല്‍ മൂന്നുവഴി 24 കിലോ ഹെറോയിന്‍ കടത്താനുള്ള ശ്രമം വിഫലമാക്കിയത് ഈയിടെയാണ്. ഇതിന് മൂന്ന് പരിശോധകരെ ആദരിച്ചിട്ടുണ്ടെന്നും അഹ്മദ് ബിന്‍ ലഹീജ് അറിയിച്ചു.