കോടികളുടെ മയക്കുമരുന്ന് പിടികൂടി

Posted on: August 19, 2014 8:22 pm | Last updated: August 19, 2014 at 8:22 pm

marunഅബുദാബി: കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയതായി അബുദാബി പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് അറിയിച്ചു. 11.27കോടി ഗുളികകള്‍ അല്‍ ഐനിലെ ജീമിയിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. രണ്ടുപേരെ അറസ്റ്റു ചെയ്തു. നൂറിലധികം ചാക്കുകളിലായിരുന്നു മയക്കുമരുന്ന്. ഇവ സഞ്ചികളിലാക്കി വിതരണം ചെയ്യുകയായിരുന്നു.
അബുദാബിയില്‍ അടുത്തകാലത്ത് പിടികൂടിയവയില്‍ വലുതാണിത്. അന്വേഷണത്തിന് പ്രത്യേകം സംഘത്തെ ഒരുക്കിയിരുന്നു. കുരുവിക്കൂട് എന്ന പേരിലാണ് നീക്കങ്ങള്‍ നടത്തിയത്. ഗുളികകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോഴാണ് സംഭരണ കേന്ദ്രം കണ്ടെത്തിയതെന്നും കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് അറിയിച്ചു.