കൊളീജിയം സംവിധാനത്തെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ

Posted on: August 11, 2014 11:59 am | Last updated: August 12, 2014 at 12:03 am

chief justiceന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ രംഗത്തെത്തി. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ വളരെ ആസൂത്രിതമായ ശ്രമം നടക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് മഞ്ജുനാഥിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശ്രമിക്കുന്നു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഇത്തരം കളവുകളാണ് കൊളീജിയത്തിനെതിരെ പ്രചരിപ്പിക്കുന്നത്.

കൊളീജിയം സംവിധാനം പരാജയമാണെങ്കില്‍ കൊളീജിയം സംവിധാത്തിലൂടെ വന്ന ജഡ്ജിമാരും പരാജയമായിരിക്കും. എല്ലാ ജഡ്ജിമാരും ഒരേ സമൂഹത്തില്‍ നിന്നും വരുന്നവരാണ്. ഒന്നോ രണ്ടോ ജഡ്ജിമാരുടെ പേരില്‍ എന്തെങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അതിനെ സാമാന്യ വല്‍കരിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.