സുരക്ഷാ ഭീഷണി: ദോഹ- മാഞ്ചസ്റ്റര്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

Posted on: August 5, 2014 7:26 pm | Last updated: August 6, 2014 at 12:04 am

QATAR

ലണ്ടന്‍: ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ-മാഞ്ചസ്റ്റര്‍ വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ലാന്റിംഗ്. വിമാനത്തില്‍ സംശയകരമായ വസ്തു കണ്ടെന്ന പൈലറ്റിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്റിംഗ്.