ബ്ലാക്ക് മെയ്‌ലിംഗ് കേസ്: പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്

Posted on: July 28, 2014 12:31 pm | Last updated: July 29, 2014 at 10:28 am

kochi black mailതിരുവനന്തപുരം: കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതികളായ റുക്‌സാന, ബിന്ധ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും കേസ്. തിരുവനന്തപുരം വെഞ്ഞാറുമൂട്ടിലെ രവീന്ദ്രന്‍ ആത്മഹത്യചെയ്ത കേസിലാണ് ഇവരെ പ്രതിചേര്‍ക്കുക. ഇവരുടെ ഭീഷണിക്കിരയായാണ് രവീന്ദ്രന്‍ ജീവനൊടുക്കിയത് എന്ന് വെളിപ്പെട്ടതോടെയാണ് ഇവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ അസ്വാഭാവിക മരണത്തിനുള്ള വകുപ്പു മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റുക്‌സാന, ബിന്ധ്യ എന്നിവരെ പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുള്ള വകുപ്പുകള്‍ ഇനി ചേര്‍ക്കും. കൊച്ചിയില്‍ പിടിയിലായ മറ്റുള്ളവരുടെ പങ്കും പരിശോധിക്കുകയാണ്. എം എല്‍ എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ച ജയചന്ദ്രന് ഈ കേസില്‍ പങ്കുള്ളതായി ഇതുവരെ വിവരമില്ല.