പ്ലസ്ടു കോഴ: നിയമ നടപടിയില്ലെന്ന് എം ഇ എസ്

Posted on: July 26, 2014 2:06 pm | Last updated: July 27, 2014 at 12:54 am

fazalകോഴിക്കോട്: പ്ലസ് ടു കോഴ സംബന്ധിച്ച് നിയമനടപടിയുമായി കോടതിയിലേക്ക് പോകില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിനാലാണ് തീരുമാനം. പ്ലസ് ടു അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും പരാതിയിലുണ്ട്. അധ്യാപക നിയമനത്തിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. പ്ലസ് ടു അനുവദിക്കുന്നതിന് തന്നോട് കോഴ ആവശ്യപ്പെട്ടിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.