Connect with us

Ongoing News

അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികള്‍ അവസാനിച്ച സാഹചര്യത്തില്‍ അപ് ഗ്രേഡ് ചെയ്ത സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അതേസമയം, നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിക്കുന്ന അധിക ബാച്ചിലേക്കുള്ള പ്രവേശനം ഏകജാലകസംവിധാനത്തിലൂടെയാകും. നിലവിലെ സംവരണ മെറിറ്റ് തത്വങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നതിന് ടി സി വാങ്ങിയാല്‍ മതിയാകും. സര്‍ക്കാര്‍ എയ്ഡഡ് ഫോര്‍വേഡ്, എയ്ഡഡ് പിന്നാക്ക- ന്യൂനപക്ഷ സ്‌കൂളുകള്‍ക്കായി നിലവിലെ സംവരണ തതത്വമനുസരിച്ചുള്ള സീറ്റുകളുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രസ്തുത സ്‌കൂള്‍- ബാച്ചുകളിലേക്ക് അപേക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള പ്രിന്റഡ് അപേക്ഷാ ഫോറം ഉപയോഗപ്പെടുത്താം. പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ നല്‍കാനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. ഏകജാലക സംവിധാനത്തിലൂടെ ആപേക്ഷിക്കുന്നതിനുള്ള രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ സപ്ലിമെന്ററി അലോര്‍ട്‌മെന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഈവര്‍ഷം ഇനി ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം ഉണ്ടാവില്ല. അടുത്തവര്‍ഷം സ്ഥിതി കണക്കിലെടുത്ത് പൊതുവായ സംവിധാനം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Latest