കേസുകള്‍ വൈകുന്നത് കോടതികളുടെ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ്

Posted on: July 23, 2014 8:35 am | Last updated: July 23, 2014 at 11:53 pm

justise rm lodhaന്യൂഡല്‍ഹി: കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കോടതികളുടെ മാത്രം കുറ്റമല്ലെന്നും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലമാണെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് കോടതികളെ പഴിചാരുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. കേസുകള്‍ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണു കോടതിയുടെ വിമര്‍ശനം.

ആവശ്യത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. ഒട്ടേറെ ഹൈക്കോടതികളില്‍ ഒട്ടേറെ തസ്തികകള്‍ ഒഴിവായി കിടക്കുകയാണ്. ആദ്യം ഇവ നികത്തണം. എല്ലാം കാര്യക്ഷമമാക്കുമെന്ന വാക്കുകള്‍ മാത്രം പോരെന്നും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പ്രവര്‍ത്തികളാണ് വേണ്ടതെന്നും ജസ്റ്റിസ് ലോധ പറഞ്ഞു.